Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് നടന്നു.
06/07/2017

വൈക്കം: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍കളുടെ വായ്പ കുടിശ്ശിക പരിഹരിക്കുന്നതിനുവേണ്ടി വൈക്കം ടി.ബിയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ അദാലത്ത് നടന്നു. മത്സ്യത്തൊഴിലാളി കടങ്ങളുടെ പലിശയായ 7.5 ശതമാനം ഒഴിവാക്കി നല്‍കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും പരിഹരിക്കപ്പെടാതെയിരുന്നതിനെ തുടര്‍ന്നാണ് അദാലത്ത് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ അഞ്ചു പരാതികള്‍ പരിഹരിക്കപ്പെട്ടു. പുതുതായി ലഭിച്ച ആറു പരാതികള്‍ ഡിസംബറില്‍ നടത്തുന്ന അദാലത്തിലേക്ക് മാറ്റി വച്ചു. നേരത്തെ നല്‍കിയിരുന്ന പരാതികളാണ് കഴിഞ്ഞ ദിവസത്തെ അദാലത്തില്‍ പരിഹരിക്കപ്പെട്ടത്. സിറ്റിംഗില്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍, മെമ്പര്‍മാരായ കൂട്ടായി ബഷീര്‍, അഡ്വ.വി.വി ശശിധരന്‍ തുടങ്ങിയവര്‍ക്കൊപ്പം വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.