Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു.
05/07/2017
ഇടയാഴം ശ്രീ വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയുടെ ഭാഗമായി നടന്ന ബ്രഹ്മകലശം എഴുന്നള്ളിപ്പ്

വൈക്കം: ഇടയാഴം ശ്രീ വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയുടെ ഭാഗമായി ഭഗവാന്റെ ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു. പറമ്പൂരില്ലം വാസുദേവന്‍ ഭട്ടതിരി പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു. ശ്രീകോവിലില്‍ പ്രധാന ദേവനോടൊപ്പം ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. പുനപ്രതിഷ്ഠയുടെ മുന്നോടിയായി ബ്രഹ്മകലശം എഴുന്നള്ളിച്ചു. തന്ത്രി വാസുദേവന്‍ ഭട്ടതിരിയുടെയും മേല്‍ശാന്തി അനന്തന്‍ പോറ്റിയുടെയും നേതൃത്വത്തില്‍ ശ്രീകോവിലിന് പ്രദക്ഷിണം വെച്ച ശേഷമാണ് വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. താളവാദ്യ വിദ്വാന്‍ വെച്ചൂര്‍ രാജേഷിന്റെ നേതൃത്വത്തില്‍ മേളമൊരുക്കി. ക്ഷേത്രം ഭാരവാഹികളായ പരമേശ്വരക്കുറിപ്പ്, അനില്‍കുമാര്‍, ശാന്തികുമാര്‍, അരുണ്‍ അശ്വതി, പ്രഭ പ്രഭാനിവാസ്, ഗിരീഷ് നെടംപറമ്പുമന, ഗോപിക്കുട്ടന്‍നായര്‍, വിനോദ് ഉഷശ്രീ, ജയദാസ് കളരിക്കല്‍, എസ്. മനോജ്കുമാര്‍, വെച്ചൂര്‍ വേലായുധന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.