Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ സാഹിത്യോത്സവം നടത്തി.
05/07/2017
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബഷീര്‍ സാഹിത്യോത്സവത്തില്‍ നടത്തിയ സെമിനാര്‍ ഗ്രന്ഥശാല ജില്ലാ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മാതൃ വിദ്യാലയമായ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബഷീര്‍ സാഹിത്യോത്സവം നടത്തി. ബഷീര്‍- സാഹിത്യവും സമൂഹവും വിഷയത്തില്‍ സെമിനാര്‍, സാംസ്‌കാരിക സംഗമം, ഉപജില്ലാ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം, ഹ്രസ്വചിത്ര പ്രദര്‍ശനം, പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്‌കാരം എന്നിവയായിരുന്നു പരിപാടികള്‍. എസ്.ഡി.സി ചെയര്‍മാന്‍ അംബരീഷ് ജി.വാസുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ ഗ്രന്ഥശാല ജില്ലാ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി.രത്‌നമ്മ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍, ടി.സിനിമോള്‍, പ്രീത രാമചന്ദ്രന്‍, വി.ശശികല, വി.വി അഭിലാഷ്, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.