Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണം നടത്തി.
05/07/2017
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളില്‍ നടത്തിയബഷീര്‍ അനുസ്മരണം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളില്‍ ബഷീര്‍ അനുസ്മരണം നടത്തി. സ്‌കൂള്‍ സംരക്ഷണ സമിതി അംഗം അനില്‍ ചെള്ളാങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍, ടി.എം സുധാകരന്‍ സ്വഗാതമാശംസിച്ചു. ബഷീര്‍ അനുഭവകുറിപ്പ്, ബഷീര്‍ കൃതികളുടെ വായന, ബാല്യകാല സഖി-ആസ്വാദനം, കവിതാലാപനം തുടങ്ങി വിവിധ പരിപാടികളും നടത്തി. പി.റ്റി.എ പ്രസിഡന്റ് കെ.സി ബാബു, മുന്‍ വാര്‍ഡ് മെമ്പര്‍ പി.പി കലേശന്‍, പ്രിന്‍സിപ്പാള്‍ ജ്യോതി.സി തുടങ്ങിയവര്‍ സംസാരിച്ചു.