Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തടവും പിഴയും ശിക്ഷ
05/07/2017

വൈക്കം: വലിയകവലയിലുള്ള വൈക്കത്തപ്പന്‍ ഇലക്ട്രിക് വര്‍ക്ക്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും മൂന്നര കിലോ കോപ്പര്‍ കമ്പി മോഷ്ടിച്ച കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുവീട്ടില്‍ ബിജുവിന് തടവും പിഴയും ശിക്ഷ വിധിച്ചു. വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് സന്തോഷ് ദാസാണ് ആറു വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും വിധിച്ചത്. 2016 മാര്‍ച്ച് ആറിന് പുലര്‍ച്ചെയാണ് സ്ഥാപനത്തില്‍ കടന്ന് പ്രതി മോഷണം നടത്തിയത്. അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് തൊണ്ടിമുതല്‍ വലിയകവലയ്ക്ക് വടക്കുവശത്തുള്ള ആക്രിക്കടയില്‍ നിന്നും കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് വിചാരണ നടത്തി പ്രതിയെ ഇന്‍ഡ്യന്‍ ശിക്ഷാനിയമം 454, 380 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. ഈ കേസിന്റെ കാലയളവില്‍ തന്നെ അഞ്ചോളം മോഷണ കേസുകളില്‍ പ്രതി ബിജു പിടിയിലായിട്ടുണ്ട്.