Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജി.എസ്.ടിയുടെ പേരില്‍ സപ്ലൈക്കോ അധികാരികളുടെ ഒളിച്ചുകളി.
05/07/2017

വൈക്കം: ജി.എസ്.ടിയുടെ പേരില്‍ സപ്ലൈക്കോ അധികാരികളുടെ ഒളിച്ചുകളി. മണ്ഡലത്തിലെ ഒട്ടുമിക്ക ഔട്ട്‌ലറ്റുകളും കാലിയായ അവസ്ഥയിലാണ്. റേഷന്‍ കാര്‍ഡുമായി സബ്‌സിഡി നിരക്കില്‍ സാധനം വാങ്ങാനെത്തുന്ന വീട്ടമ്മമാര്‍ കാലിസഞ്ചിയുമായി മടങ്ങിപ്പോകേണ്ട സാഹചര്യമാണ്. മാവേലിസ്റ്റോറുകളെയും റേഷന്‍ കടകളെയും ആശ്രയിച്ചു നിത്യവൃത്തി നടത്തുന്ന സാധാരണക്കാരാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. അവശ്യസാധനങ്ങള്‍ ലഭ്യമാകുന്നത് വിരലിലെണ്ണാവുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രമാണ്. അവിടെ എത്തിച്ചേര്‍ന്നു സാധനങ്ങള്‍ വാങ്ങുക എന്നത് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകളിലും, മാവേലി സ്റ്റോറുകളിലും, റേഷന്‍ കടകളിലും ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ അടിയന്തിരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടകര വരിക്കാംകുന്ന് കരോട്ടെ പോഴവേലില്‍ കെ.വി തങ്കമണി മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.