Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും
04/07/2017
കരിപ്പാടം 4157-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയില്‍ നടന്ന മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികള്‍ നിര്‍വ്വഹിക്കുന്നു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ കരിപ്പാടം 4157-ാം നമ്പര്‍ ശാഖയോഗത്തില്‍ നടന്ന ശ്രീനാരായണ കുടുംബസംഗമവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശാഖയിലെ എഴുപത് വയസ്സ് പൂര്‍ത്തിയായ 22 അംഗങ്ങളെ പൊന്നാട അണിയിച്ച് ശിവസ്വരൂപാനന്ദ സ്വാമികള്‍ ആദരിച്ചു. ശാഖ പ്രസിഡന്റ് ഇ കെ നടേശന്‍ സ്വാഗതവും ശാഖാ സെക്രട്ടറി എം പി സജീവ് കൃതജ്ഞതയും പറഞ്ഞു. അജീഷ് കാലായില്‍, തങ്കപ്പന്‍, രാജപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.