Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളഭാഭിഷേകം ഭക്തി സാന്ദ്രമായി.
04/07/2017
പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

വൈക്കം: മൂത്തേടത്ത്കാവ് പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് നടന്ന കളഭാഭിഷേകം ഭക്തി സാന്ദ്രമായി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഭഗവാന് കളഭാഭിഷേകം നടത്തിയത്. മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിച്ചു. ശ്രീകൃഷ്ണ ഗോകുലം ഭാരവാഹികളായ രജീഷ്, ദേവകുമാര്‍, ഉദയകുമാര്‍, സനല്‍, പി അരുണ്‍, പി ആതിര എന്നിവര്‍ നേതൃത്വം നല്‍കി. താളവാദ്യ വിദ്വാന്‍ വെച്ചൂര്‍ രാജേഷിന്റെ നേതൃത്വത്തില്‍ മേളമൊരുക്കി.