Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
2015നോട് വിടപറഞ്ഞപ്പോള്‍ വൈക്കത്തിന് നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ
02/01/2016
015നോട് വിടപറഞ്ഞപ്പോള്‍ വൈക്കത്തിന് നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ. പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് വൈക്കത്തുകാര്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏററവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചതാണ്. ഫയര്‍ സ്റ്റേഷനുവേണ്ടി അടിസ്ഥാന സൗകര്യങ്ങളൊരുക്കി നാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഫയര്‍ സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കപ്പെട്ടത്. താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വികസനജോലികള്‍ മറെറാരു നേട്ടമാണ്. വൈക്കം സത്യഗ്രഹസ്മൃതി ഉദ്യാനവും ബിനാലെയിലെ മണിയുമെല്ലാം നഗരത്തിനെ വര്‍ണാഭമാക്കി. സത്യഗ്രഹപോരാട്ടങ്ങള്‍ക്ക് സാക്ഷിയായ പടിഞ്ഞാറെനടയിലെ കിണര്‍ നിയമപോരാട്ടത്തിലൂടെ നഗരസഭയ്ക്ക് ലഭ്യമായതും 2015ന്റെ നേട്ടങ്ങളാണ്. കോടികള്‍ മുടക്കി കോവിലകത്തുംകടവ് മാര്‍ക്കററില്‍ പണികഴിപ്പിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നത് വൈക്കത്തിന്റെ വികസനമുരടിപ്പിന്റെ നേര്‍ക്കാഴ്ചയായി ഇന്നും നിലനില്‍ക്കുന്നു. നഗരസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നതും കോണ്‍ഗ്രസിന്റെ വമ്പന്‍മാരെല്ലാം തോററമ്പിയും അപ്രതീക്ഷിതമായി ഇടതുമുന്നണി നഗരസഭ ഭരണം പിടിച്ചതും 2015ലെ സംഭവവികാസങ്ങളാണ്. ചെമ്പില്‍ ജോണിന്റെ നിര്യാണം നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ വൈക്കത്തിന് ഒരു നഷ്ടമാണ് സമ്മാനിച്ചത്. കഥകളുടെ ലോകത്ത് വൈക്കത്തിന്റെ പെരുമ എപ്പോഴും നിലനിര്‍ത്തുവാന്‍ ജോണിന് കഴിഞ്ഞിരുന്നു. എസ്.പി മനോഹരന്റെ നിര്യാണവും നാടിനെ നൊമ്പരത്തിലാഴ്ത്തി. ഔദ്യോഗിക ജീവിതത്തോടൊപ്പം കലാ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന എസ്.പി കാര്‍ഷികരംഗത്ത് നാടിന്റെ പ്രചോദനമായിരുന്നു. പുതുവര്‍ഷപുലരി ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. ഡി.വൈ.എസ്.പി ഓഫീസ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നതാണ് ഏററവും പ്രധാനം. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് പുനഃസ്ഥാപിക്കുമെന്നു പറയുന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. നേരേകടവ് ജെട്ടിയില്‍ പാലം വരുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത് പുതുവര്‍ഷത്തില്‍ നിര്‍മാണം ആരംഭിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. കോടതി സമുച്ചയത്തിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുമെന്ന് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പണിയും ആരംഭിച്ചിട്ടില്ല. ഇതും പുതുവര്‍ഷത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. കാലങ്ങളായി സി.പി.ഐ അടക്കിവാഴുന്ന വൈക്കം നിയോജകമണ്ഡലം പുതുവര്‍ഷത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ പ്രവാചനാതീതമാക്കും. കാരണം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്.