Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദക്ഷിണം ഭക്തി നിര്‍ഭരമായി.
04/07/2017
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ രൂപം പുറത്തേയ്ക്ക് എഴുന്നള്ളിച്ചപ്പോള്‍

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ദിനത്തില്‍ നടന്ന പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ക്കായി നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ തന്നെ ഭക്തജനക്കുട്ടം എത്തിയിരുന്നു. വികാരി ഫാ. വര്‍ഗീസ് മാമ്പിളളി, സഹവികാരി ഫാ. സിറിയക് മണിപ്പാടം, പ്രസുദേന്തി സാബു ഐസക് മാളേക്കല്‍, ജോയി ഇടമനപള്ളി, സെബാസ്റ്റ്യന്‍ വട്ടക്കാട്ടില്‍, ജോയി കുന്നത്ത്, പോള്‍ തോമസ്, എന്‍.സി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 10 ന് എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍.ജോസ് പുത്തന്‍ വീട്ടില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. റവ: ഡോ. ജോസ് പുതിയേടത്ത്, ഫാ.വര്‍ഗീസ് മാമ്പിള്ളി, ഫാ. സിറിയക് മണിപ്പാടം എന്നിവര്‍ സഹകാര്‍മികരായി.