Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടകസമിതികള്‍ ചേര്‍ന്നു.
04/07/2017

വൈക്കം: എ ഐ വൈ എഫ് ലോങ്ങ് മാര്‍ച്ചിനോടനുബന്ധിച്ച് വെച്ചൂര്‍, ഉദയനാപുരം ഈസ്റ്റ് സംഘാടകസമിതികള്‍ ചേര്‍ന്നു. 18ന് രാവിലെ തണ്ണീര്‍മുക്കം വഴി കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്ന മാര്‍ച്ചിന് ഉജ്ജ്വല സ്വീകരണമൊരുക്കാന്‍ വെച്ചൂരില്‍ ചേര്‍ന്ന പഞ്ചായത്തുതല സംഘാടക സമിതിയോഗം തീരുമാനിച്ചു. യോഗം സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിമോന്‍, കെ കെ ചന്ദ്രബാബു, ജോസ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ എന്‍ സോമനാഥന്‍ (പ്രസിഡന്റ്), ആര്‍ കെ രാജേഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി അഡ്വ. എം ജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശ്യാം ചിറപ്പാട് അദ്ധ്യക്ഷത വഹിച്ചു. കെ വി ഉദയകുമാര്‍, അജിത് ലാല്‍, വിനോയ് കെ ബി, വനജ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ കെ സാബു (പ്രസിഡന്റ്), ശ്യാം ചിറപ്പാട് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പരുത്തുമുടിയില്‍ ചേര്‍ന്ന യൂണീറ്റുതല സംഘാടകസമിതി യോഗം അഡ്വ. എം ജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അജിത്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ശശികല, രാധാകൃഷ്ണന്‍, സുകു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി രാധാകൃഷ്ണന്‍ (പ്രസിഡന്റ്), അമല്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.