Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യ പ്രശ്‌നോത്തരി മത്സരം
04/07/2017

വൈക്കം: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 23-ാമത് ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നാളെ (5ന്) ഇന്റര്‍ സ്‌ക്കൂള്‍ സാഹിത്യ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. രാവിലെ 10.30ന് വൈക്കം ഉപജില്ലയില്‍ ഉള്‍പ്പെടുന്ന യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചക്കുശേഷം നടക്കുന്ന ബഷീര്‍ അനുസ്മരണ സംഗമത്തില്‍ സെമിനാര്‍, ബഷീര്‍ ഡോക്യുമെന്ററി ഹ്രസ്വചിത്ര പ്രദര്‍ശനം എന്നിവ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളുമായി ബന്ധപ്പെടണം. ഫോണ്‍: 9400872096, 9496333162.