Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡുകള്‍ വിതരണം ചെയ്തു.
03/07/2017
ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനം ഗ്രാമപഞ്ചായത്തംഗം സോജി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വാര്‍ഡുമെമ്പര്‍ സോജി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് കെ ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ജയ സുനില്‍, സെക്രട്ടറി ശാന്തമ്മ പൊന്നപ്പന്‍, ശാലിനി വിജയകുമാര്‍, സുലഭ മംഗളന്‍, സുമിത്ര സുരേഷ്, ഷൈലജ സാബു എന്നിവര്‍ സംസാരിച്ചു. ആര്യമോള്‍ കോട്ടയ്ക്കല്‍, നന്ദിത അജയന്‍, നന്ദന കുഞ്ഞുമോന്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.