Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണസമ്മേളനം
03/07/2017
ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ ചേര്‍ന്ന സി.കെ സാലി അനുസ്മരണ സമ്മേളനം മഹിളഫെഡറേഷന്‍ ദേശീയ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹിളാസംഘം സ്ഥാപക സെക്രട്ടറിയായിരുന്ന സി.കെ സാലിയുടെ അനുസ്മരണസമ്മേളനം വൈക്കത്ത് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ (എ.ഐ.റ്റി.യൂ.സി) നടത്തി. സമ്മേളനം ദേശീയ മഹിളഫെഡറേഷന്‍ ദേശീയ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജോലി രാജിവെച്ച് മഹിളാസംഘം കെട്ടിപ്പടുക്കുന്നതിന് പാര്‍ട്ടി നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ച സി.കെ സാലി ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണെന്ന് ആനിരാജ പറഞ്ഞു. സമ്മേളനത്തില്‍ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.വസന്തം അനുശോചനപ്രമേയം അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി.ബി ബിനു, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, കെ.ഡി വിശ്വനാഥന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ജെ. ചിഞ്ചുറാണി, സി.കെ ആശ എം.എല്‍.എ, വനിതാകമ്മീഷന്‍ അംഗം അഡ്വ. എസ്.താര, രമണി ജോര്‍ജ്ജ്, കെ.മല്ലിക, ഷീല വിജയകുമാര്‍, ശ്രീകുമാരി, ശാരദമോഹനന്‍, ജഗദമ്മ ടീച്ചര്‍, സി.ജി സേതുലക്ഷ്മി, ലീനമ്മ ഉദയകുമാര്‍, പി.എസ് പുഷ്പമണി എന്നിവര്‍ പ്രസംഗിച്ചു.