Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആംബുലന്‍സ് തിരികെ കൊണ്ടുവന്നു.
02/01/2016
വൈക്കം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തുന്ന റിലേ സത്യാഗ്രഹത്തിനോടനുബന്ധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കുന്നു
വൈക്കം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഒരു ആംബുലന്‍സ് വൈക്കത്ത് നിന്നും ജില്ലയിലെ തന്നെ മറെറാരു പ്രദേശത്തേക്ക് സര്‍വ്വീസിനായി കൊണ്ടുപോയത് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മററി ഇടപെട്ട് തിരികെ കൊണ്ടുവന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡി എം ഒയുടെ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സ് മറെറാരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയത്. നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ഒരു രോഗിയുമായി പോകാന്‍ വാഹനം അന്വേഷിച്ചു നടന്ന രോഗിയുടെ ബന്ധുക്കളാണ് ഈ വിവരം 11 ദിവസമായി ആശുപത്രിയുടെ മുന്‍വശത്ത് നിരാഹാര സമരം നടത്തി വരുന്ന എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന്്് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയുടെ ഉള്ളില്‍ കടന്ന് സൂപ്രണ്ട് ഓഫീസ് ഉപരോധിക്കുകയും അതേ സമയം തന്നെ ഡി എം ഒ ഓഫീസില്‍ സമരം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഡി എം ഒയുമായി നടത്തിയ ചര്‍ച്ചയില്‍ വൈകുന്നേരം 5 മണിക്കകം ആംബുലന്‍സ് തിരികേ എത്തിക്കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. വൈകുന്നേരം 5 മണിക്കു തന്നെ ആംബുലന്‍സ് വൈക്കത്ത് എത്തിച്ചു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സമരത്തിനും ചര്‍ച്ചയ്ക്കും പി പ്രദീപ്, അഡ്വ. വി.എസ് മനുലാല്‍, എസ് ബിജു, അഡ്വ. എ.മനാഫ്, അഡ്വ. എം.ജി രഞ്ജിത്ത്, എം പി സാനു, അഡ്വ. എസ്്.പി സുജിത്ത്, ജി ജയേഷ്, ശ്യാംലാല്‍ ചിറപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.