Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംരക്ഷണ ഭിത്തിയുടെ കോണ്‍ഗ്രിറ്റ് ബെല്‍റ്റ് പൊട്ടി.
03/07/2017
തലയോലപ്പറമ്പ് ചന്തപ്പാലത്തിനു സമീപം നിര്‍മിക്കുന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തി പൊട്ടിയ നിലയില്‍.

തലയോലപ്പറമ്പ്: അടിയം ചാലില്‍ നിന്നും വരുന്ന വെള്ളം കുറുന്തറപ്പുഴയിലേയ്ക്ക് ഒഴുകിപ്പോകുന്നതിനായി ചന്തപ്പാലത്തിനു സമീപം പുത്തന്‍ തോടിനു കുറുകെ പുതിയതായി നിര്‍മിക്കുന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തിയുടെ കോണ്‍ഗ്രിറ്റ് ബെല്‍റ്റ് പൊട്ടി. നിര്‍മാണത്തിലെ അപാകതയാണ് പൊട്ടാന്‍കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുത്തന്‍തോടിന്റെ ഇരുവശത്തും 'ബോക്‌സ് കള്‍വര്‍ട്ട്' സ്ഥാപിക്കുന്നതിനായാണ് കലുങ്ക് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പണി പൂര്‍ത്തീകരിക്കുന്നതിനു മുന്‍പു തന്നെ സംരക്ഷണ ഭിത്തിയുടെ കോണ്‍ഗ്രിറ്റ് തകര്‍ന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബെല്‍റ്റിനു താഴെ കെട്ടിപ്പൊക്കിയ കരിങ്കല്‍ ഭിത്തിയും തള്ളിയ നിലയിലാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന ഇതിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സംരക്ഷണ ഭിത്തി തകര്‍ന്നാല്‍ മഴക്കാലത്ത് ശക്തമായി ഒഴുകി വരുന്ന വെള്ളം സമീപ വീടുകളിലേക്ക് കയറാനും സാദ്ധ്യതയുണ്ട്. ആവശ്യത്തിന് നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാത്തതാണ് ഇത് തകരാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.