Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടായ്മ രൂപീകരിച്ചു.
03/07/2017

വൈക്കം: വൈക്കം കേന്ദ്രീകരിച്ചു നവമാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന് 'വൈക്കം: വികസനം, കാഴ്ചപ്പാടുകള്‍, നിലപാടുകള്‍' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കു വെക്കാനുള്ള ഒരു പൊതു പ്ലാറ്റ് ഫോറം എന്ന നിലക്കാണ് സോഷ്യല്‍ മീഡിയ ഫോറം രൂപീകരിച്ചത്. വികസനവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊതുജനശ്രദ്ധയില്‍ കൊണ്ടു വന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നിലും, അത്തരം വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രദ്ധയിലും എത്തിച്ചു പരിഹാരം ഉണ്ടാക്കുന്നതിന് ഇടപെടല്‍ നടത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രചാരണം നടത്തുക തുടങ്ങിയ പരിപാടികളാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഭാരവാഹികളായി ഹരിവര്‍മ, വേലായുധന്‍, സോമന്‍ പിള്ള, മഹേഷ് നായര്‍ (രക്ഷാധികാരികള്‍), വിനോദ് (പ്രസിഡന്റ്) ഗിരീഷ് ജി.നായര്‍, അരുണ്‍ കല്ലറ, പ്രേംജി വടയാര്‍, (വൈസ് പ്രിസിഡന്റുമാര്‍), അഡ്വ.എ മനാഫ് (സെക്രട്ടറി) വിനൂപ് വിശ്വം,മനോജ് തച്ചാട്ട്, സുധീഷ് (ജോയിന്റ് സെക്രട്ടറിമാര്‍) പ്രവീണ്‍കുമാര്‍ (ട്രഷറര്‍), സമീര്‍ ചെമ്മാഴത് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.