Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിച്ചു.
03/07/2017
സി.പി.എം വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്ലസ്ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനിക്ക് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഹരികുമാര്‍ ഉപഹാരം നല്‍കുന്നു.

വൈക്കം: സി.പി.എം വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുമേനി വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയ അനുമോദന സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ലോക്കല്‍ സെക്രട്ടറി എം.സുജിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി കെ.അരുണന്‍, പ്രീത രാമചന്ദ്രന്‍, പി.കെ ഹരിദാസ്, ജോബി, പി.ഹരിദാസ്, സി.പി ജയരാജ്, പി.ശശിധരന്‍, ജെ.ജെ പ്രദീപ് എന്നിവര്‍ സംസാരിച്ചു.