Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണവും ക്വിസ് മത്സരവും
03/07/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെയും ഗവണ്‍മെന്റ് യൂ.പി സ്‌കൂള്‍ വിദ്യാരംഗത്തിന്റെയും ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും ക്വിസ് മത്സരവും ബഷീര്‍കൃതികളുടെ ചര്‍ച്ചയും നടത്തുന്നു. 5ന് ഉച്ചയ്ക്ക് 2ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് രമണന്‍ കടമ്പ്ര അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കമ്മറ്റിയംഗം ടി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തും. സുരേഷ് ബാബു, ബീനാ മോഹന്‍, എം.വി ഷാജി, ഗീതാപ്രകാശന്‍, സീമാ ജയദേവന്‍, വി.ജതിന്‍ തുടങ്ങിയവര്‍ സംസാരിക്കും.