ഹോമിയോ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം
03/07/2017
വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്രാജ് നിര്‍വഹിച്ചു. പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടത്തിലാണ് ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് പി.എസ് പുഷ്ക്കരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, സന്ധ്യ അനീഷ്, സുശീലകുമാരി, ജി.രജിമോന്, പി.എസ് മുരളീധരന്, ഷീജ ബിജു, ചിഞ്ചു സുനീഷ്, ടാനിയ, ജയശ്രീ, ഡോ. എസ്.ബലരാജ് എന്നിവര്‍ പ്രസംഗിച്ചു.