Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ഞിമരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
30/06/2017
നഗരസഭ-പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പഞ്ഞിമരം.

വൈക്കം: അപകടകരമായ അവസ്ഥയില്‍ നഗരസഭ-പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡിന്റെ അരികില്‍ നില്‍ക്കുന്ന പഞ്ഞിമരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അപകടകരമായി റോഡിന്റെ വശങ്ങളിലും സ്‌ക്കൂള്‍ പരിസരങ്ങളിലും നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണം എന്ന നിയമം നിലവിലുണ്ടെങ്കിലും കൃത്യമായ രീതിയില്‍ പാലിക്കപ്പെടാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. നഗരസഭ- പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡരികിലെ കൂറ്റന്‍ പഞ്ഞിമരം ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. ഈ മരത്തിന്റെ അടിഭാഗം ദ്രവിച്ച് ചുവട്ടിലെ മണ്ണ് ഇളകിയാണ് നില്‍ക്കുന്നത്. ശക്തമായ കാറ്റും മഴയും മൂലം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഈ മരം. മരത്തിനു മുന്നിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിലേക്ക് മരം വീണാല്‍ അപകടം സംഭവിക്കും. മരത്തിന്റെ ചില്ലകള്‍ സമീപത്തെ വീടിനും പഴക്കം ചെന്ന പോലീസ് ക്വാര്‍ട്ടേഴ്‌സിനും, ഡി.വൈ.എസ്.പി ഓഫീസിനും ഭീഷണിയാണ്. പഞ്ഞിമരത്തിന്റെ പഴുത്ത കായ്കള്‍ റോഡില്‍ വീണ് അഴുകിയതു മൂലം ഇതില്‍ തെന്നി കാല്‍നടയാത്രക്കാര്‍ വീഴുന്നതും പതിവാണ്. ഒട്ടേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പഞ്ഞിമരം അപകടം ഉണ്ടാകുന്നതിനു മുമ്പ് വെട്ടി മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരത്തണമെന്നതാണ് ജനകീയ ആവശ്യം.