Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണം ആരംഭിച്ചു.
30/06/2017
പൊതുശുചീകരണയജ്ഞത്തിന്റെ ഭാഗമായി കൊതവറയില്‍ ആരംഭിച്ച ശുചീകരണപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ജെല്‍ജി വര്‍ഗീസ് നിര്‍വഹിക്കുന്നു.

വൈക്കം: പൊതുശുചീകരണയജ്ഞത്തിന്റെ ഭാഗമായി തലയാഴം പഞ്ചായത്തിലെ കൊതവറയില്‍ ശുചീകരണം ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൊതവറയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും പരിസരശുചീകരണവും നടത്തുകയാണ് ലക്ഷ്യം. ശുചീകരണപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ജെല്‍ജി വര്‍ഗീസ് നിര്‍വഹിച്ചു.

തലയോലപ്പറമ്പ്: എ.ഐ.വൈ.എഫ് ബ്രഹ്മമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സി.പി.ഐ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.സി നയനകുമാര്‍, പി.സി ഹരിദാസന്‍, പി.അഖില്‍ദേവ്, എസ്.ശ്രീലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.