Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് വൃത്തിയാക്കി.
30/06/2017

വൈക്കം: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊതുകുനശീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് വൃത്തിയാക്കി. പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍, പഞ്ചായത്ത് സെക്രട്ടറി കെ.റ്റി ഉഷ, ഇടയാഴം സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സപ്ന, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള വിവിധ ഓഫീസിലെ ജീവനക്കാര്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാര്‍, തൊഴിലുറപ്പുതൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.