Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുക്‌റാന തിരുനാളിന് കൊടിയേറ്റി.
30/06/2017
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റുന്നു

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റി. വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളി, സഹവികാരി ഫാ.ജെയിംസ് മണിപ്പാടം, ഫാ.ജേക്കബ് പുത്തന്‍പുര, ബ്രദര്‍ ജെയിംസ് എന്നിവര്‍ സഹകാര്‍മികരായി. മാര്‍ തോമാശ്ലീഹായുടെ ചിത്രം ആലേഖനം ചെയ്ത കൊടി അള്‍ത്താരയില്‍ നിന്നും കൊടിമര ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. പ്രസുദേന്തി സാബു മാളേക്കല്‍, ട്രസ്റ്റിമാരായ ജോയി ഇടമനപള്ളി, സെബാസ്റ്റ്യന്‍ വട്ടക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ ജോയി കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ജൂലൈ 3 ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് എറണാകുളം- അങ്കമാലി അതിരുപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികനാകും. റവ: ഡോ. ജോസ് പുതിയേടത്ത് പ്രസംഗിക്കും. തുടര്‍ന്ന് തെക്കേ കുരിശിങ്കലേയ്ക്കും വടക്കേ കുരിശിങ്കലേയ്ക്കും പ്രദക്ഷിണം പുറപ്പെടും.