Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിരോധ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പും
30/06/2017
ടി.വി പുരം പഞ്ചായത്തില്‍ മഴക്കാല രോഗങ്ങള്‍ക്കും പകര്‍ച്ച പനിയ്ക്കുമെതിരെ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി പുരം പഞ്ചായത്തില്‍ മഴക്കാല രോഗങ്ങള്‍ക്കും പകര്‍ച്ച പനിയ്ക്കുമെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പും നടത്തി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളുടെ സഹകരണത്തോടെ ടി.വി പുരം പഞ്ചായത്താണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്. കൊട്ടാരപ്പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കവിത റജി അദ്ധ്യക്ഷത വഹിച്ചു. ജീന തോമസ്, എസ്.ബിജു, ടി.എസ് സെബാസ്റ്റിയന്‍, സന്ധ്യ അശോകന്‍, സെബാസ്റ്റിയന്‍ ആന്റണി, ഷീല സുരേശന്‍, ഡോ.മിനി വര്‍മ്മ, ഡോ.വി.കെ ഷാജി, ഡോ. സുനില്‍, ഡോ. ജിജിമോള്‍ അയല്‍ക്കൂട്ടങ്ങള്‍, അങ്കണവാടികള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.