Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ മോഷണം
29/06/2017

വൈക്കം: വൈക്കം നഗരസഭാ കാര്യാലയത്തിന് പിന്‍വശത്തെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ആരോഗ്യ വിഭാഗത്തിന്റെ ശുചീകരണ ഉപകരണങ്ങള്‍ മോഷണം പോയി. ഇന്നലെ വെളുപ്പിന് കതക് തകര്‍ത്താണ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഇരുപതോളം പിത്തള സ്‌പ്രെയര്‍, ഒരു പവര്‍ സ്‌പ്രെയര്‍, നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും റെയ്ഡു നടത്തി പിടികൂടിയ പാത്രങ്ങള്‍ എന്നിവ മോഷണം നടത്തിയത്. ഏകദേശം ഒരുലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ മോഷണം പോയതായി കണക്കാക്കുന്നു. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.