Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടക സമിതികള്‍ ചേര്‍ന്നു.
29/06/2017

വൈക്കം: ജൂലൈ 18ന് വൈക്കത്തെത്തിച്ചേരുന്ന എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത് മേഖലാ സംഘാടക സമിതികള്‍ ചേര്‍ന്നു. രാവിലെ 10 മണിക്കാണ് ജാഥ എത്തിച്ചേരുന്നത്. സേവ് ഇന്‍ഡ്യ ചെയ്ഞ്ച് ഇന്‍ഡ്യ എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന ജാഥയെയാണ് 18ന് വൈക്കത്ത് സ്വീകരിക്കുന്നത്. സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി വിവിധ പ്രദേശങ്ങളില്‍ ചേര്‍ന്ന സംഘാടക സമിതികള്‍ തീരുമാനിച്ചു. തലയാഴത്ത് യോഗം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കാസ്‌ട്രോ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി പ്രസിഡന്റായി ജെ പി ഷാജിയെയും സെക്രട്ടറിയായി കെ വി കാസ്‌ട്രോയെയും തിരഞ്ഞെടുത്തു. ഉദയനാപുരത്ത് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അനീഷ് പി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ വേണുഗോപാല്‍ (പ്രസിഡന്റ്), അനീഷ് പി കുമാര്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വെള്ളൂരില്‍ യോഗം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം എസ്.ബിജു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജെയിംസ് കണിയാര്‍കുന്നേല്‍ (പ്രസിഡന്റ്), അനൂജ് കെ.എസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മറവന്‍തുരുത്തില്‍ യോഗം പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. മനു സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജി ജയചന്ദ്രന്‍ (പ്രസിഡന്റ്), പി.ആര്‍ ശരത്കുമാര്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ചെമ്പില്‍ എം.കെ ശീമോന്‍ യോഗം ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ (പ്രസിഡന്റ്), അഭിലാഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ യോഗങ്ങളില്‍ എം.പി സാനു, എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി.എസ് പുഷ്‌ക്കരന്‍, സോനീഷ് പി.വി, അര്‍ജ്ജുന്‍ പി.എസ്, ബൈര, പി.സി റെജിമോന്‍, പി.എസ് ശരത്, സി.കെ സജി, സി.എ കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.