Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിവില്‍ സര്‍വീസിന്റെ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സി.കെ ആശ എം.എല്‍.എ.
29/06/2017
ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിവില്‍ സര്‍വീസിന്റെ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സി.കെ ആശ എം.എല്‍.എ. ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. സിവില്‍ സര്‍വീസിന്റെ ശാക്തീകരണവും വിപുലീകരണവും സാധ്യമാക്കുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുകയെന്നത് ജീവനക്കാരുടെ കടമയും ഉത്തരവാദിത്തവുമാണ്. സിവില്‍ സര്‍വീസിനെയും തൊഴില്‍മേഖലയെയും തകര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ബദലായ ജനപക്ഷനയങ്ങളെ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കുന്നതില്‍ ജീവനക്കാര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. സിവില്‍ സര്‍വീസിനെ അഴിമതിവിമുക്തവും ജനോപകാരപ്രദവുമാക്കി ജനപക്ഷ സിവില്‍ സര്‍വീസ് സാധ്യമാക്കണമെന്നും സി.കെ ആശ കൂട്ടിച്ചേര്‍ത്തു. വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്.പി സുമോദ്, ബിന്ദു രാജന്‍, മേഖലാ സെക്രട്ടറി എന്‍.കെ രതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.ആര്‍ ബിനോയ് (പ്രസിഡന്റ്), പ്രീതി പ്രഹ്ലാദ്, വി.ദിലീപ് സിംഗ് (വൈസ് പ്രസിഡന്റുമാര്‍), പി.ജയകൃഷ്ണന്‍ (സെക്രട്ടറി), എം.രാംദാസ്, കെ.എം രജിമോന്‍ (ജോയിന്റ് സെക്രട്ടറി), കെ.പി ദേവസ്യ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞടുത്തു.