Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോളിംഗ് ശക്തമാക്കി.
29/06/2017
വേമ്പനാട്ട് കായലില്‍ നിന്നും പിടിച്ചെടുത്ത അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍.

വൈക്കം: വേമ്പനാട്ട് കായലില്‍ കരിമീനിന്റെ ഉല്‍പാദനത്തെ നശിപ്പിക്കുന്ന അരളവലയും ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത വലകള്‍ ഉപയോഗിച്ചും വേമ്പനാട്ടു കായലില്‍ ദിനംപ്രതി നടത്തുന്ന മത്സ്യബന്ധനം വ്യാപകമായിരുന്നു. ഇതുമൂലം കായലില്‍ മത്സ്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കായലില്‍ പെട്രോളിംഗ് ശക്തമാക്കി. പതിനഞ്ചു ചീനവലകളും പിടിച്ചെടുത്തു. കുമരകം, തണ്ണീര്‍മുക്കം മേഖലകളിലാണ് അനധികൃത മത്സ്യബന്ധന ഉപകരണം പിടികൂടിയത്. വേമ്പനാട്ടു കായലില്‍ അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനം മൂലമാണ് മത്സ്യങ്ങള്‍ കുറഞ്ഞുവരുന്നതെന്ന് പഠനങ്ങളിലൂടെ പലരും വ്യക്തമാക്കിയിട്ടുണ്ട്. കായല്‍ പട്രോളിംഗിന് ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ, സബ് ഇന്‍സ്‌പെക്ടര്‍ മെരിറ്റ് കുര്യന്‍, സിമി ഇബ്രാഹിം, നൗഫല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫിഷറീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിന് പോലീസ് സഹായവും ലഭിച്ചിരുന്നു.