Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ചുക്കുകാപ്പിയുമായി ചുമട്ടുതൊഴിലാളികള്‍.
29/06/2017
ചുമട്ടുതൊഴിലാളികള്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ചുക്ക് കാപ്പി വിതരണത്തിന്റെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വഹിക്കുന്നു

വൈക്കം: താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ചുക്കുകാപ്പിയുമായി ചുമട്ടുതൊഴിലാളികള്‍. ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് സൗജന്യ ചുക്കുകാപ്പി വിതരണം തുടങ്ങിയത്. എല്ലാ ദിവസവും രാവിലെ 11ന് കാപ്പി വിതരണം നടത്താനാണ് യൂണിയന്‍ തീരുമാനം. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി ജയരാജ്, യൂണിയന്‍ കണ്‍വീനര്‍ രാജപ്പന്‍, ടി.കെ ബിജു, മജു എന്നിവര്‍ പങ്കെടുത്തു.