Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കണം
29/06/2017

വൈക്കം: നഗരത്തില്‍ പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും പടരുമ്പോള്‍ നഗരസഭ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. നഗരമാകെ മാലിന്യക്കൂമ്പാരമായി മാറിയിക്കുകയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നഗരസഭ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങളും മാലിന്യം കൊണ്ട് നിറഞ്ഞു. മഴക്കാലത്തിനുമുന്‍പ് നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നഗരസഭ പരിധിയില്‍ നടത്തിയിട്ടില്ല. നഗരസഭ കാര്യാലയത്തില്‍ ശുചീകരണത്തിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ലോഷന്‍ എന്നിവ സ്റ്റോക്കില്ല. നഗരസഭ ആരോഗ്യവിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മഴക്കാലത്ത് ഇഴജന്തുക്കളുടെ ശല്യം കൂടുമ്പോഴും തെരുവ് വിളക്കുകള്‍ പൂര്‍ണമായി കത്തുന്നില്ല. നഗരസഭ ഭരണം അധികാരവീതംവെയ്പ്പ് മാത്രമായി മാറിയിരിക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി അറിയിച്ചു.