Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി
28/06/2017
കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്രയ്ക്ക് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനടയില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ നല്‍കിയ വരവേല്‍പ്പ്

വൈക്കം: കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്രയ്ക്ക് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനടയില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി. കൂത്താട്ടുകുളം എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്ര പുറപ്പെട്ടത്. 27 ക്ഷേത്രസങ്കേതങ്ങളില്‍ വിഗ്രഹഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി. വൈക്കം ക്ഷേത്രഗോപുരനടയില്‍ എത്തിയപ്പോള്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു വിഗ്രഹത്തില്‍ മുല്ലപ്പൂമാല ചാര്‍ത്തി. ഘോഷയാത്ര കണ്‍വീനര്‍ എന്‍.സി വിജയകുമാര്‍, ചെയര്‍മാന്‍ ആര്‍. ശ്യാംദാസ്, കണ്‍വീനര്‍ കെ.ആര്‍ സോമന്‍, വൈക്കം യൂണിയന്‍ ഭാരവാഹികളായ എന്‍.ജി ബാലചന്ദ്രന്‍, എസ്.മുരുകേശന്‍, വി.കൃഷ്ണപിള്ള, പി.കൃഷ്ണന്‍കുട്ടിനായര്‍, സിന്ധു വിജയന്‍, നിര്‍മ്മല ജി.നായര്‍, ഗിരിജ വിക്രമന്‍, പി. വിജയലക്ഷ്മി, ഉഷനായര്‍, ഡി.സി പുഷ്പ എന്നിവര്‍ പങ്കെടുത്തു.