Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷിക ഉത്സവം
28/06/2017
ചെമ്മനത്തുകര വടകോടില്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷിക ഉത്സവത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: ചെമ്മനത്തുകര വടകോടില്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷിക ഉത്സവം തുടങ്ങി. ഉത്സവാഘോഷത്തിന്റെ ദീപപ്രകാശനം 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ നിര്‍വ്വഹിച്ചു. വിജയരാഘവന്‍ കോഴിക്കോട്, വി.വി കനകാംബരന്‍, കെ.ആര്‍ കാര്‍ത്തികേയന്‍, ജനാര്‍ദ്ദനന്‍ കുറുമ്പനങ്ങാട്ട്, സുദര്‍ശനന്‍, രഘു പടന്നപ്പുറത്ത്, വിജയന്‍, രാജപ്പന്‍, ലളിത പീടികത്തറ, ശോഭന അഞ്ചുപറ, അമ്മിണി ഭഗവതിപറമ്പ്, ഓമന മട്ടമ്മയില്‍, വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.സര്‍പ്പങ്ങള്‍ക്ക് വച്ചുനേദ്യം, തളിച്ചുകൊട, വിശേഷാല്‍ കലശാഭിഷേകം, പ്രസാദഊട്ട്, മഹാഗുരുതി എന്നിവയാണ് ചടങ്ങുകള്‍. തന്ത്രി ചന്തിരൂര്‍ കെ.എസ് രതീഷ്, മേല്‍ശാന്തി അനൂപ് എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികരായി.