Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ തോട്ടിലേക്കു മറിഞ്ഞു
28/06/2017
വൈക്കം ഉദയനാപുരത്ത് വീട്ടില്‍നിന്ന് പുറത്തേക്കിറക്കുന്നതിനിടെ തോട്ടില്‍ പതിച്ച കാര്‍.

വൈക്കം: വീട്ടില്‍നിന്ന് പുറത്തേക്കിറക്കുന്നതിനിടെ കാര്‍ തോട്ടില്‍ പതിച്ചു. ഡ്രൈവ് ചെയ്തിരുന്ന വീട്ടമ്മ രക്ഷപെട്ടത് അത്ഭുതകരമായാണ്. ഇന്നലെ ഉച്ചക്ക് 2.30ന് ഉദയനാപുരം ശ്രീനാരായണപുരം ക്ഷേത്രത്തിനുസമീപമുള്ള കണിയാംതോട്ടിലാണ് സംഭവം. അപകടത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന കണിയാംതോട്ടില്‍ കാര്‍ മുങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പരിശ്രമം നടത്തിയാണ് യുവതിയെ രക്ഷിച്ചത്. സന്ധ്യയോടെ എത്തിയ ക്രയിന്‍ ഉപയോഗിച്ചാണ് കാര്‍ തോട്ടില്‍ നിന്നും കയറ്റിയത്.