Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്ണീരില്‍ കുതിര്‍ന്ന് കൊതവറ ഗ്രാമം
28/06/2017
വൈക്കം കൊതവറയില്‍ തീപ്പൊള്ളലേറ്റു മരിച്ച കുടുംബത്തിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ ജനക്കൂട്ടം.

വൈക്കം: ഒരു കുടുംബത്തിന്റെ ദാരുണാന്ത്യം കൊതവറ ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. കൊതവറ സിറ്റിയില്‍ വര്‍ഷങ്ങളായി ചായക്കട നടത്തിയിരുന്ന സുരേഷിന്റെയും കുടുംബത്തിന്റെയും മരണം കൊതവറ നിവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. സംസ്‌കാര ചടങ്ങുകളിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളുടെ കണ്ണീര്‍ ഗ്രാമത്തെയാകെ ഈറനണിയിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയവരെല്ലാം കണ്ണീരടക്കാന്‍ പാടുപെട്ടു. പൊന്നോമനകളുടെ ചേതനയറ്റ ശരീരം കണ്ട് രമണി വാവിട്ടു കരയുന്ന കാഴ്ച ഏറെ ഹൃദയഭേദകമായിരുന്നു. ആശ്രമം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ സൂരജിന്റെയും ശ്രീരാജിന്റെയും സംസ്‌കാരചടങ്ങുകളിലേക്ക് അക്ഷരമുറ്റമൊന്നാകെ ഒഴുകിയെത്തി. ഇവരുടെ മുഖം കണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം കണ്ണീരൊതുക്കാന്‍ ഏറെ പാടുപെട്ടു. സംസ്‌കാര ചടങ്ങുകളില്‍ ജോസ് കെ.മാണി എം.പി, എം.എല്‍.എമാരായ സി.കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, ആശ്രമം സ്‌ക്കൂള്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പാള്‍മാരായ പി.ആര്‍ ബിജി, കെ.വി പ്രദീപ്കുമാര്‍, ഹെഡ്മിസ്ട്രസ്സ് പി.ടി ജിനീഷ് എന്നിവര്‍ പങ്കെടുത്തു.