Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്റെ പുസ്തകം എന്റെ വിദ്യാലയത്തിന്
28/06/2017
വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കുന്ന എന്റെ പുസ്തകം എന്റെ വിദ്യാലയത്തിന് പദ്ധതി ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എന്റെ പുസ്തകം എന്റെ വിദ്യാലയത്തിന് പദ്ധതി തുടങ്ങി. ഓരോ വിദ്യാര്‍ത്ഥിനിയും സ്‌കൂളിന് ഒരു പുസ്തകം നല്‍കും. അങ്ങനെ ആയിരം വിദ്യാര്‍ത്ഥിനികള്‍ പുസ്തങ്ങള്‍ സ്‌കൂളിന് സമ്മാനിക്കുമ്പോള്‍ സ്‌കൂള്‍ ഗ്രന്ഥശാലയ്ക്ക് പുസ്തക കൂട്ടുകളുടെ നിറവാകും. പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ ഗ്രന്ഥശാലയ്ക്ക് നല്‍കാന്‍ കുട്ടികള്‍ ഓരോ പുസ്തകങ്ങളുമായാണ് എത്തിയത്. ബാലസാഹിത്യകൃതികള്‍ മുതല്‍ വിശ്വസാഹിത്യകൃതികള്‍ വരെയുള്ള പുസ്തകങ്ങളാണ് സ്‌കൂളിന് ലഭ്യമായത്. കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുന്ന ഈ പരിപാടി ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അനിത ജി നായര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ പോള്‍ ചിറ്റിനപ്പിള്ളി , പ്രധാന അധ്യാപിക ആന്‍സി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടത്തി.