Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരവേല്‍പ്പ് നല്‍കി.
28/06/2017
ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹം വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ നിന്നും ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സ്വീകരിച്ച് കൊണ്ടുപോകുന്നു.

വൈക്കം: ഇടയാഴം ശ്രീ വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠിക്കാന്‍ കൊണ്ടുവന്ന മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹ ഘോഷയാത്രയ്ക്ക് ക്ഷേത്ര കവാടത്തില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. ജൂലൈ 5ന് 12 നും 1 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി വാസുദേവന്‍ ഭട്ടതിരി പ്രതിഷ്ഠാ കര്‍മ്മം നടത്തും. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ നിന്നും പുറപ്പെട്ട വിഗ്രഹ ഘോഷയാത്രയ്ക്ക് നിരവധി ക്ഷേത്ര സങ്കേതങ്ങളില്‍ സ്വീകരണം നല്‍കി. ക്ഷേത്രം പ്രസിഡന്റ് എസ്.പരമേശ്വര കുറുപ്പ്, സെക്രട്ടറി അനില്‍കുമാര്‍ നന്ദനം, ഗിരീഷ് നെടുംമ്പറമ്പ് മന, നന്ദകുമാര്‍, അമല്‍ വിജയ്, ശശികുമാര്‍ പട്ടശ്ശേരി. രാധാകൃഷ്ണന്‍ നായര്‍, ബി. പ്രഭ, രാജശേഖരന്‍ നായര്‍, കൃഷ്ണകുമാര്‍ എടാട്ട്, നാരയണന്‍ പുഴക്കര, എസ്.മനോജ്കുമാര്‍, ശാന്തികുമാര്‍ അയ്യനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.