Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നന്ദനം കാര്‍ഷിക ഉദ്യാനം പദ്ധതി
28/06/2017
എല്ലാ വീടുകളിലും ഒരു പച്ചക്കറിത്തോട്ടം നടപ്പാക്കുന്നതിന് നന്ദനം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ച നന്ദനം കാര്‍ഷിക ഉദ്യാനം പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നന്ദനം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും ഒരു പച്ചക്കറിത്തോട്ടം, വിജനമായ സ്ഥലത്ത് പൊതുകൃഷി എന്നിവയ്ക്കായി രൂപീകരിച്ച നന്ദനം കാര്‍ഷിക ഉദ്യാനം പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീകൃഷ്ണന്‍ തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി, കൃഷി ഓഫീസര്‍ സാലിമോന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, എ.സി മണിയമ്മ, എ.ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.