Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുകൃതം പ്രകൃതി വിചാരം പദ്ധതി
28/06/2017
വൈക്കം സെന്റ്.ജോസഫ് ഫൊറോന പള്ളിയില്‍ നടപ്പാക്കുന്ന സുകൃതം പ്രകൃതി വിചാരം പദ്ധതി വികാരി ഫാ. പോള്‍ ചിറ്റിനപ്പള്ളി ഇടവകയിലെ മുതിര്‍ന്ന ദമ്പതികള്‍ക്ക് വൃക്ഷതൈ നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സെന്റ്.ജോസഫ് ഫൊറോന പള്ളിയില്‍ സുകൃതം പ്രകൃതി വിചാരം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ വിതരണം, ആരോഗ്യ പരിസ്ഥിതി സന്ദേശ സംവാദങ്ങള്‍, ഹോമിയോ മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തി. ഇടവകയിലെ മുതിര്‍ന്ന ദമ്പതികള്‍ക്ക് വൃക്ഷതൈ നല്‍കി കൊണ്ട് സമ്മേളനം വികാരി പോള്‍ ചിറ്റിനപ്പള്ളി ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപള്ളി, സാമൂഹ്യ ക്ഷേമ വിഭാഗം ഡയറക്ടര്‍ ഫാ.അലക്‌സ് മേക്കാംതുരുത്തി, ഡീക്കെന്‍ ജിബിന്‍ കവലിപ്പാടന്‍, സിസ്റ്റര്‍ ജിന്‍സിറ്റ, സിസ്റ്റര്‍ ക്ലേ, ജോര്‍ജ്ജ് മായംപ്പറമ്പില്‍, ജോസഫ്, സോണി പുതുവേലി എന്നിവര്‍ പ്രസംഗിച്ചു. പകര്‍ച്ചപ്പനിയ്ക്കും കൊതുക് നശീകരണത്തിനും ഇടവക അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി.