Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ ആയോധന കലാ പഠനകേന്ദ്രം ജനുവരി 3ന് പ്രവര്‍ത്തനം ആരംഭിക്കും
01/01/2016
നാനാടത്ത് ആരംഭിക്കുന്ന യോഗ, ആയോധനകലാ പഠനകേന്ദ്രം ജനുവരി 3-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആതുരാശ്രമം ഇംഗ്ലീഷ് സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്യും. വൈക്കം അക്ഷയ ലേണിംഗ് സെന്റെറിന്റെ നേതൃത്വത്തില്‍ ആണ് കേന്ദ്രം പ്രവര്‍ത്തിക്കുക. കുങ്ഫ്യൂ, കരാത്തെ ആയോധന കലകള്‍ക്കൊപ്പം യോഗയിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിശീലന സൗകര്യം കേന്ദ്രത്തില്‍ ഉണ്ടാകും. തുടക്കത്തില്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ മെഡിറേറഷനും കൗണ്‍സലിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.