Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവന്‍ തന്റെ തൃക്കരങ്ങളാല്‍ രൂപം കൊടുത്ത പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ ഗുരുനിന്ദയാണെന്ന് എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍
28/06/2017
തലയോലപ്പറമ്പ് യൂണിയനിലെ 1801-ാം നമ്പര്‍ ഇറുമ്പയം ശാഖയിലെ ശ്രീനാരായണ പ്രാര്‍ത്ഥനാമന്ദിരത്തിന്റെ അഞ്ചാമത് വാര്‍ഷികം എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 'സംഘടിച്ചു ശക്തരാവുക' എന്ന ഗുരുദേവ സന്ദേശത്തെ അന്വര്‍ത്ഥമാക്കി വളര്‍ന്ന ചില സംഘടനകള്‍ ഗുരുദേവന്‍ തന്റെ തൃക്കരങ്ങളാല്‍ രൂപം കൊടുത്ത പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ ഗുരുനിന്ദയാണെന്ന് എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ പ്രസ്താവിച്ചു. യോഗവും ധര്‍മ്മസംഘം ട്രസ്റ്റും പരസ്പര പൂരകങ്ങളാണ്. ആത്മീയതയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ധര്‍മ്മസംഘം ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എസ് എന്‍ ഡി പി യോഗം ആത്മീയതയ്‌ക്കൊപ്പം ഭൗതികതയ്്ക്കും പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. ശിവഗിരി നമ്മുടെ ആത്മീയകേന്ദ്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറുമ്പയം 1801 ശാഖയില്‍ നിര്‍മ്മിച്ച പ്രാര്‍ത്ഥനാ മന്ദിരത്തിന്റെ അഞ്ചാമത് വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍ മുഖ്യപ്രസംഗം നടത്തി. ഫാര്‍മസിയില്‍ ആദ്യമായി ഡോക്ടറേററ് നേടിയ ശാഖാംഗം ബോബി എസ് പ്രസാദിനെ യോഗം പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം വെള്ളൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ബ്രഹ്മശ്രീ ധര്‍മ്മവ്രതാനന്ദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രസാദഊട്ടും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും നടന്നു. യോഗത്തില്‍ കെ എസ് ചന്ദ്രബോസ്, രഞ്ജിത്ത് രാജപ്പന്‍, രഞ്ജിത്ത് മൂലമ്പുറം, വി എസ് വിശ്വംഭരന്‍, പത്മിനി തങ്കപ്പന്‍, ഇ കെ സുരേന്ദ്രന്‍, സുലഭ സജീവ്, വിഷ്ണു ആച്ചേരില്‍, ധന്യ പുരുഷോത്തമന്‍, അജി മുണ്ടാന, നളിനി ഗോപാലന്‍, പി വി ബിജു, എ കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.