Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ ദര്‍ശനങ്ങള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും അതിന്റെ പ്രസക്തി ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ കഴിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
28/06/2017
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാനവതിയാഘോഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗുരുദേവ ദര്‍ശനങ്ങള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും അതിന്റെ പ്രസക്തി ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ കഴിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാജഭരണകാലത്തും ഗുരുദേവന് രാജാവ് പ്രത്യേക പരിഗണനയും ബഹുമാനവും നല്‍കിയിരുന്നത് ഗുരുവിന്റെ ദര്‍ശനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാനവതിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍, വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, തങ്കമ്മ മോഹനന്‍, കെ.എസ് പ്രീജു, വി.സുരേന്ദ്രന്‍, കെ.ആര്‍ പ്രസന്നന്‍, എന്‍.ശശീന്ദ്രന്‍, വി.വി ഷാജി, കെ.എം ഷബിത, കെ.വി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.