'അഴിമതി മുക്തം നമ്മുടെ കേരളം പദ്ധതി'
24/06/2017
സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന കമ്മറ്റി നടത്തിയ അഴിമതി മുക്തം നമ്മുടെ കേരളം പദ്ധതി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: സാമൂഹിക നീതി എല്ലാവര്ക്കും ലഭ്യമാകണമെങ്കില്‍ അഴിമതി രഹിതമായ ഒരു സമൂഹം ഉണ്ടാകണമെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു. സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന കമ്മറ്റി വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്കൂളില്‍ നടത്തിയ 'അഴിമതി മുക്തം നമ്മുടെ കേരളം പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്ഥാന സെക്രട്ടറി റാണി വൃന്ദ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിഭാസംഗമം പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന് ഉദ്ഘാടനം ചെയ്തു. കുഞ്ഞിളം കൈയ്യില്‍ സമ്മാനം പദ്ധതി ഫാ.വര്‍ഗ്ഗീസ് ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. കുരുവിള അഗസ്തി മുഖ്യപ്രഭാഷണം നടത്തി. സി.എന്‍ സന്തോഷ്, കെ.ജെ രാജു, നിര്‍മ്മല മാര്ട്ടിന്, മേഴ്സി ഡേവിഡ്, ജോയി തുരുത്തിപ്പിള്ളില്‍, കെ.വി സുരേഷ്കുമാര്‍, രമാ വാസു, കെ.വി മാത്യു, നിര്‍മ്മല ഷാജി എന്നിവര്‍ പ്രസംഗിച്ചു.