Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജ്യോതിഷം, താന്ത്രികം, വാസ്തു ശാസ്ത്രം എന്നിവയില്‍ പ്രതിഭ തെളിയിച്ച ആചാര്യനായിരുന്നു മണകുന്നം എം.ആര്‍ രാമകൃഷ്ണന്‍ ജ്യോത്സ്യനെന്ന് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി
24/06/2017
ജ്യോതിഷ പണ്ഡിതന്‍ മണകുന്നം എം.ആര്‍ രാമകൃഷ്ണന്‍ ജ്യോത്സ്യന്റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജ്യോതിഷം, താന്ത്രികം, വാസ്തു ശാസ്ത്രം എന്നിവയില്‍ പ്രതിഭ തെളിയിച്ച ആചാര്യനായിരുന്നു മണകുന്നം എം.ആര്‍ രാമകൃഷ്ണന്‍ ജ്യോത്സ്യനെന്ന് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി പറഞ്ഞു. ജ്യോതിഷ പണ്ഡിതന്‍ മണകുന്നം എം.ആര്‍ രാമകൃഷ്ണന്‍ ജ്യോത്സ്യന്റെ ഒന്‍പതാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയെ ചടങ്ങില്‍ ആദരിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, തന്ത്രി മോനാട്ട്മന കൃഷ്ണന്‍ നമ്പൂതിരി, ഡോ.മുരളി, മരങ്ങാട്ടില്‍ സുകുമാരന്‍ ജ്യോത്സ്യന്‍, സ്ഥപതി ബാബു കെ. ആചാരി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രേയസ്സ് എസ്.നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സുബ്രഹ്മണ്യപിള്ള, കടൂക്കര സജീവ്, പി.രമണന്‍, സലിമാസ്റ്റര്‍ കടൂക്കര, പുതിയകാവ് അനില്‍കുമാര്‍, വേണു ആചാരി, അരുണ്‍ ലാല്‍, ജ്യോതിരാജ്, അജയന്‍ പാണാവള്ളി, ദൈവത്തറ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം ജ്യോതിഷാചാര്യന്‍ പുതുവാമന ഹരിദാസന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മൂലകുടുംബവും ധര്‍മ്മദൈവവും വിഷയത്തില്‍ എം.എം പ്രദീപ് നമ്പൂതിരി, ബിജു നമ്പൂതിരി, സനല്‍ തിരുവനന്തപുരം, ഏഴക്കരനാട് അച്യുതന്‍ നായര്‍, കുമരകം മോഹനന്‍ മാസ്റ്റര്‍, ദൈവത്തറ സന്തോഷ് എന്നിവര്‍ പ്രഭാഷണം നടത്തി.