Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡുദാന സമ്മേളനം
24/06/2017
എ.കെ സോമന്‍ സ്മൃതി വേദി നടത്തിയ വിദ്യാഭ്യാസ അവാര്‍ഡുദാന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു.

തലയോലപ്പറമ്പ് : ശക്തമായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ കരുത്തുറ്റതാക്കാന്‍ മുന്‍നിരപ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു എ.കെ സോമനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സോമന്റെ അകാല വേര്‍പാട് പാര്‍ട്ടിയ്ക്ക് നഷ്ടം തന്നെയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. എ.കെ സോമന്‍ സ്മൃതി വേദിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വിജയം നേടിയ അതുല്‍ ബാബു, ഗായത്രി ദേവി, നീതു പോള്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് വി.കെ ശശിധരന്‍ വാളവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ബാബു കറുകപ്പള്ളി , നാട്ടകം സുരേഷ്, തോമസ് കല്ലാടന്‍, കുഞ്ഞ് ഇല്ലംപള്ളി, എന്‍.എം താഹ, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, എ.സനീഷ്‌കുമാര്‍, കെ.ജി അബ്ദുള്‍സലാം റാവുത്തര്‍, പി.കെ ദിനേശന്‍, ആര്‍. ഹരി, റ്റി. എം ഷെരീഫ്, ജമീല സോമന്‍, റ്റി.റ്റി സുദര്‍ശനന്‍, വി.റ്റി ജയിംസ്, പി.വി സുരേന്ദ്രന്‍, ബാബു കുറുമഠം, യമുന ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.