Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണവും മദ്യവര്‍ജ്ജന ബോധവല്‍ക്കരണസെമിനാറും ലഹരിവിമുക്ത ഭവനപ്രഖ്യാപനവും
24/06/2017

വൈക്കം: ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണസഭ വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണവും മദ്യവര്‍ജ്ജന ബോധവല്‍ക്കരണസെമിനാറും ലഹരിവിമുക്ത ഭവനപ്രഖ്യാപനവും നടത്തി. വടയാര്‍ തൈപ്പറമ്പില്‍ രാജീവിന്റെ വസതിയില്‍ നടത്തിയ സമ്മേളനം സഭാ ജില്ലാ രക്ഷാധികാരി ഡോ. കെ വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമണന്‍ കടമ്പ്ര അദ്ധ്യക്ഷത വഹിച്ചു. വൈക്കം എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. പി വി സലിം അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ എസ് മോഹന്‍ദാസ്, ട്രഷറര്‍ ടി വി രാജീവന്‍, രാധാവാസവന്‍, വിജയന്‍ കളമ്പാട്ടുശ്ശേരി, പി എസ് ദിനേശന്‍, സി പി മനോഹരന്‍, ശാന്ത, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.