Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റ് വാര്‍ഷിക ജനറല്‍ ബോഡി അംഗങ്ങളെ തിരഞ്ഞെടുത്തു
01/01/2016
ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റ് അംഗങ്ങളുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അഡ്വ. എസ്.നരസിംഹനായ്ക്ക് (പ്രസിഡന്റ്), കലാദര്‍പ്പണം രവീന്ദ്രനാഥ് (മാനേജിംഗ് ട്രസ്റ്റി), ജോസ് ടി ജോര്‍ജ്ജ് (വര്‍ക്കിംഗ് പ്രസിഡന്റ്), പി.കെ നാരായണന്‍ (വൈസ് പ്രസിഡന്റ്), എന്‍.കോമളകുമാരന്‍ നായര്‍ (സെക്രട്ടറി), കലാനിലയം ഗോവിന്ദന്‍കുട്ടി (ജോ.സെക്രട്ടറി), കെ.ഗോവിന്ദന്‍നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. രാധാ ജി നായര്‍, ഡോ. ബേബി കമലം, ശോഭാ.ആര്‍ നായര്‍, കെ.കെ രാധാകൃഷ്ണന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, അഡ്വ. എസ്.ഉണ്ണികൃഷ്ണന്‍, പ്രൊഫ. പി.ജെ ജോസഫ്, എസ്.ആര്‍ പണിക്കര്‍ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡിലേക്കും തിരഞ്ഞെടുത്തു. ഗാന്ധി സ്മൃതിഭവന്‍ തറവാട് പ്രൊജക്ട് കമ്മററിയില്‍ കലാദര്‍പ്പണം രവീന്ദ്രനാഥ് (പ്രസിഡന്റ്), ഡോ.ബേബി കമലം (വര്‍ക്കിംഗ് പ്രസിഡന്റ്), എന്‍.കോമളകുമാരന്‍ നായര്‍ (സെക്രട്ടറി), ലക്ഷ്മണന്‍പിള്ള (ജോ.സെക്രട്ടറി), കെ.ഗോവിന്ദന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗാന്ധി സോദരി സമാജത്തില്‍ ഇന്ദിരാ ഭാസ്‌ക്കരന്‍ (പ്രസിഡന്റ്), വിജയലക്ഷ്മി ടീച്ചര്‍ (വൈസ് പ്രസിഡന്റ്), വിജയ ആര്‍ നായര്‍ (സെക്രട്ടറി), ശോഭാ ആര്‍ നായര്‍ (ജോ.സെക്രട്ടറി), ശാരദ നാരായണന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗാന്ധി സ്മൃതിഭവന്‍ തറവാട് പ്രൊജക്ടിന്റെ നിര്‍മ്മാണം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്നതിനും, ജനുവരി 30ന് മഹാത്മജി സമാധി ദിനത്തില്‍ വിശ്വശാന്തിക്കായി ഗാന്ധി സ്മൃതി ഭവന്‍ പ്രവര്‍ത്തകര്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഗാന്ധി സ്മൃതി ഭവനു മുന്നില്‍ ഉപവസിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.