Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാ പക്ഷാചരണവും
24/06/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ്‌കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാ പക്ഷാചരണവും നടത്തി. ഗ്രന്ഥശാല ഹാളില്‍ കൂടിയ അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എന്‍ നടേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമണന്‍ കടമ്പ്ര അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മാസ്റ്റര്‍ കെ എസ് സതീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി ജതിന്‍, ടി ആര്‍ രമേശന്‍, ടി വി ചന്ദ്രശേഖരന്‍, എം മജീഷ്, മനോജ്, അഖില ജി നാഥ്, വി വി കനകാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.