Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ ധര്‍ണ്ണ നടത്തി.
23/06/2017
ഉദയനാപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഏഴു മാസത്തെ വേതനം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. 17 വാര്‍ഡുകളിലെ 2450 തൊഴിലാളികള്‍ക്ക് 2 കോടി രൂപയാണ് കൂലിയിനത്തില്‍ കിട്ടേണ്ടത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഇത് വിലപ്പെട്ട തുകയാണ്. വടക്കേ കവലയില്‍ നിന്നും നൂറുകണക്കിന് തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തിയതിനുശേഷം തുടങ്ങിയ ധര്‍ണ്ണ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി പി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ വി ഉദയകുമാര്‍, പി ഡി ജോര്‍ജ്ജ് , ഗിരിജ പുഷ്‌കരന്‍, കെ എസ് സജീവ്, എം വി ശശികല, സുലോചന പ്രഭാകരന്‍, ഗീത ഷാജി, മിനി രതീശന്‍, ജെസീന, മോളി അനില്‍കുമാര്‍, മായ ഷിബു എന്നിവര്‍ പ്രസംഗിച്ചു.