Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഗ്രഹം കൊണ്ടുപോയി.
23/06/2017
പടിഞ്ഞാറെക്കര ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തുറുവേലിക്കുന്ന് മഹാദേവക്ഷേത്ര സന്നിധിയില്‍ നിന്നും കൊണ്ടുപോകുന്നു.

വൈക്കം: പടിഞ്ഞാറെക്കര 132-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗം വക ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തുറുവേലിക്കുന്ന് മഹാദേവക്ഷേത്ര സന്നിധിയില്‍ നിന്നും കൊണ്ടുപോയി. ക്ഷേത്രം ഭാരവാഹികളായ വിനയരാജ്, പി പ്രഭാകരന്‍, അനിരുദ്ധന്‍, എം ബി റെജി, അപര്‍ണ്ണ പ്രദീപ്, സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 26ന് രാവിലെ 11നും 1നും ഇടയ്ക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രി ഇടമന ദാമോദരന്‍ പോറ്റി വിഗ്രഹ പ്രതിഷ്ഠ നടത്തും. ചാലമന ശ്രീധരന്‍ നമ്പൂതിരി, മേലേടം സുബ്രഹ്മണ്യന്‍ നമ്പൂതിരി, അനൂപ് ശാന്തി എന്നിവര്‍ സഹകാര്‍മികരാകും. വിഗ്രഹ പ്രതിഷ്ഠയോടൊപ്പം ഉപദേവത പ്രതിഷ്ഠകളും നടത്തും. ഉച്ചയ്ക്ക് പ്രസാദഊട്ടുമുണ്ട്.